Kerala

കോട്ടയം മെഡിക്കൽ കോളേജിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ആന്ധ്രയ്ക്ക് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി

ഒരുമാസം മുൻപ് നടന്ന കുറ്റകൃത്യത്തിൽ യുവാവ് ആന്ധ്രയിലേക്ക് കടന്ന് കളയുകയായിരുന്നു. തുടർന്ന്, പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഒരുമാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മയെ സഹായിക്കാൻ എത്തിയതായിരുന്നു പതിനേഴുകാരി. കുട്ടിയെ സൗഹൃദം നടിച്ച് ആറന്മുള സ്വദേശി പ്രവീണ്‍ (24) പീഡനത്തിനിരയാക്കുകയായിരുന്നു.
തുടർന്ന്, സംഭവം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചതനുസരിച്ചാണ് പൊലീസില്‍ പരാതിപ്പെട്ടത്. അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവില്‍ പോവുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top