Kottayam

സിപിഐ(എം) മുൻ പാലാ ഏരിയാ സെക്രെട്ടറി വി ജി വിജയകുമാറിന്റെ ഭാര്യാ മാതാവ് വി.എം. ദേവകിയമ്മ (90) നിര്യാതയായി

പാലാ:സിപിഐ(എം) മുൻ പാലാ ഏരിയാ സെക്രെട്ടറി വി ജി വിജയകുമാറിന്റെ ഭാര്യാ മാതാവും. മരങ്ങാട്ടുപിള്ളി അന്തനാട്ട് പരേതനായ എൻ. തങ്കപ്പൻ നായരുടെ ഭാര്യ വി.എം. ദേവകിയമ്മ (90) നിര്യാതയായി. ശവദാഹം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

കടുത്തുരുത്തി ആയാംകുടി വീരമന കുടുംബാംഗമാണ്. മക്കൾ: എ.എസ്. ചന്ദ്രമോഹനൻ (പ്രസിഡൻ്റ്, സെൻട്രൽ മാർക്കറ്റിങ് കോ-ഓപറേറ്റീവ് സൊസൈറ്റി, പാലാ), എ.എസ്. രാധാകൃഷ്ണൻ (അന്തനാട്ട് ഇലക്ട്രിക്കൽസ്, മരങ്ങാട്ടുപിള്ളി), എ.എസ്. ശോഭനകുമാരി (റിട്ട. അക്കൗണ്ടൻ്റ്, ഇൻഡ്യാർ ക്രംബ് റബർ ഫാക്ടറി, പാലാ),

എ.എസ്. സുരേഷ് കുമാർ (ചീഫ് ഓഫ് ബ്യൂറോ, മാധ്യമം, ന്യൂഡൽഹി). മരുമക്കൾ: എസ്. ജയശ്രീ (റിട്ട. സെക്രട്ടറി, പേരൂർ സർവീസ് സഹകരണ ബാങ്ക്), കമലമ്മ, വി.ജി. വിജയകുമാർ (സിപിഐഎം പാലാ  മുൻ ഏരിയ  സെക്രട്ടറി  , രാമപുരം സർവീസ് സഹകരണ ബാങ്ക്), കെ. ജയശ്രീ (സീനിയർ പേറ്റൻറ് അറ്റോർണി, എൽ.എസ്. ഡാവർ ആൻറ് കമ്പനി, ന്യൂഡൽഹി).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top