Kottayam

ജനകീയ പ്രതിരോധ ജാഥാ സ്വീകരണവേദി അനുവദിച്ചത്‌ നഗരസഭാ കൗൺസിൽ ഐകകണ്‌ഠേനയെന്ന് സിപിഐ(എം)

 

കോട്ടയം :പാലാ:സിപിഐ എം ജനകീയ പ്രതിരേധ ജാഥയുടെ വിജയത്തിൽ ഹാലിളകി ജാഥയുടെ പാലായിലെ സ്വീകരണ വേദിയുടെ പേരിൽ കുപ്രചാരണവുമായി യുഡിഎഫ്‌, ബിജെപി സംഘം. ബസ്‌ സ്‌റ്റാൻഡ്‌ പ്രവർത്തനത്തിന്‌ തടസമില്ലന്നറിഞ്ഞിട്ടും പന്തൽനിർമ്മാണത്തിനായി ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണത്തിന്റെ മറവിലാണ്‌ വേദിയുടെ പേരിലെ കുപ്രചാരണം.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ വേദിയൊരുക്കാൻ കൊട്ടാരമറ്റം ബസ്‌സ്‌റ്റാൻഡ്‌ നഗരസഭ അനുവദിച്ചിരുന്നു. സംഘാടകസമിതിയുടെ അപേക്ഷയിൽ കഴിഞ്ഞ ഫെബ്രുവരി 25ന്‌ ചേർന്ന നഗരസഭാ കൗൺസിലിൽ യുഡിഎഫ്‌ പ്രതിപക്ഷം ഉൾപ്പെടെ പിന്തുണച്ച്‌ ഐകകണ്‌ഠേനയാണ്‌ കൊട്ടാരമറ്റം ബസ്‌സ്‌റ്റാൻഡിൽ വേദി ഒരുക്കാൻ അനുമതി നൽകിയത്‌. ഇക്കാര്യം മറച്ചുവച്ചാണ്‌ യുഡിഎഫും കോൺഗ്രസും കേരള കോൺഗ്രസിലെ ഒരു വിഭാഗവും ജോസഫ്‌ വിഭാഗവും ബിജെപിയും വേദിയുടെ പേരിൽ വിവാദം സൃഷ്ടിക്കുന്നത്‌. ജാഥയുടെ വിജയത്തിലും പാലായിലെ സ്വീകരണ പരിപാടിയുടെ സംഘാടന മികവിലും അസൂയപൂണ്ടാണ് ഇക്കൂട്ടർ സിപിഐ എമ്മിനെതിരെ രംഗത്തിറങ്ങിയതെന്ന്‌ സംഘാടകസമിതി ഭാരവാഹികളായ ലാലിച്ചൻ ജോർജ്‌, പി എം ജോസഫ്‌ എന്നിവർ പ്രസ്ഥാവനയിൽ പറഞ്ഞു.

മുൻപ്‌ യുഡിഎഫ്‌ നഗരസഭ ഭരിച്ചിരുന്ന കാലത്തും സിപിഐ എമ്മിന്‌ കൊട്ടാരമറ്റം ബസ്‌സ്‌റ്റാൻഡിൽ പന്തൽ ഉൾപ്പെടെ വേദി അനുവദിച്ചിരുന്നു. കെ എം മാണിയുടെ നിയമസഭാ സമാചിക സുവർണ്ണ ജൂബിലി ആഘോഷത്തിന്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പങ്കെടുത്ത്‌ സംഘടിപ്പിച്ച സമ്മേളനത്തിനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത്‌ ചേർന്ന എൽഡിഎഫ്‌ യോഗത്തിനും ബസ്‌സ്‌റ്റാൻഡിൽ വേദിയും പന്തലും അനുവദിച്ചിരുന്നു. അക്കാലത്തേതിന്‌ സമാനമാണ്‌ സിപിഐ എം ജാഥാ സ്വീകരണത്തിന്‌ വേദി അനുവദിച്ച നടപടിയും. ഇവയല്ലാം മറച്ചുവച്ചാണ്‌ യുഡിഎഫ്‌, ബിജെപി പ്രചാരണം.

കടുത്ത വേനൽ ചൂട്‌ തുടരുന്നതിനാൽ ജാഥയിൽ പങ്കെടുക്കാൻ എത്തുന്നവവർക്ക്‌ തണലൊരുക്കാൻ പന്തൽ നിർമ്മിക്കുന്നത്‌ മുലം ഉണ്ടായ താൽക്കാലിക ക്രമീകരണത്തിന്റെ പേരിലാണ്‌ കുപ്രചാരണം. പന്തൽ നിർമ്മാണം പൂർത്തിയാക്കി ബസുകൾ സാധാരണപോലെ സ്‌റ്റാൻഡിൽനിന്നാണ്‌ സർവ്വീസ്‌ അയയ്‌ക്കുന്നത്‌. ഇത്‌ ജനങ്ങൾക്കും ബോധ്യമുണ്ട്‌. ഇക്കാര്യം മറച്ചുവച്ചുള്ള പ്രചാരണം ജാഥയുടെ സന്ദേശം എതിരാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളിലേയ്‌ക്കും എത്തിക്കാൻ സഹായകമായെന്നും ഭാരവാഹികൾ പറയുന്നു.

ചിത്രം:സിപിഐഎം പാലായിൽ ജാഥാ പ്രചാരണത്തിന്റെ ഭാഗമായി  നിർമ്മിച്ചിരിക്കുന്ന  “ഗോവിന്ദ ഭവൻ”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top