മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിക്ക് കോവിഡ് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ആന്റണി പങ്കെടുക്കുന്നില്ല.
ഇന്നലെ നടത്തിയ പരിശോധനയിലാണ് ആന്റണിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.