Kottayam

കാവും കണ്ടം ഇടവകയിലെ വനിതാ ദിനാഘോഷം നടത്തി

 

 

കാവുംകണ്ടം : കാവും കണ്ടം ഇടവകയിലെ മാതൃവേദി, ലീജിയൻ ഓഫ് മേരി, എസ് എം വൈ എം ബി യൂണിറ്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വനിതാ ദിനാചരണം നടത്തി. പ്രസിഡന്റ്‌ ലിസി ജോസഫ് ആമിക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. സ്കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തി. ലിസി അബ്രഹാം മണ്ണൂർ, ആഷ്‌ലി അലക്സ് പൊന്നെടുത്താംകുഴിയിൽ, ആര്യ പീടികയ്ക്കൽ, വത്സമ്മ രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ഗ്രേസി ജോർജ് പുത്തൻകുടിലിൽ, അച്ചാമ്മ ആന്റണി മഠത്തിപ്പറമ്പിൽ എന്നിവരെ വികാരി ഫാ. സ്കറിയ വേകത്താനം പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വിവിധ കലാ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ്സി ജോസഫ് കോഴിക്കോട്ട്, ഷാലി സെബാസ്റ്റ്യൻ പാതിരിയിൽ, ആൽഫി മാത്യു മുല്ലപ്പള്ളിൽ, സ്റ്റെഫി ജോൺ മുരിങ്ങയിൽ, അമ്മിണി കോഴിക്കോട്ട്, വത്സമ്മ രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top