Health

കളത്തൂക്കടവിലെ രക്തദാന ക്യാമ്പ് ഗ്രാമീണമേഖലയ്ക്ക് ഉണർവേകി

 

കളത്തൂക്കടവ്: കളത്തൂക്കടവ് കർഷകദള ഫെഡറേഷനും എസ് എം വൈ എം യൂണിറ്റും വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂക്കടവ് യൂണിറ്റും സംയുക്‌തമായി നടത്തിയ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ബ്ലഡ്‌ ഗ്രൂപ്പ്‌ നിർണായക ക്യാമ്പും ബോധവത്കരണ ക്ലാസും ഗ്രാമീണ മേഖലയ്ക്ക് പുത്തൻ ഉണർവേകി. ലയൺസ് ഇൻ്റർനാഷണൽ 318 ബിയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കളത്തൂക്കടവ് ജോൺ വിയാനി ചർച്ച് പാരിഷ് ഹാളിൽ വികാരി ഫാദർ തോമസ് ബ്രാന്മണവേലിൻ്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കർഷകദള ഫെഡറേഷൻ പ്രസിഡന്റ്‌ സിബി മാത്യു പ്ലാത്തോട്ടം, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വ്യാപാരി വ്യവസായി ഏകോപന സമിതി കളത്തൂകടവ് യൂണിറ്റ് പ്രസിഡന്റ് ബെന്നി തോമസ്, പഞ്ചായത്ത്‌ മെമ്പർ ജോമി ബെന്നി, എസ് എം വൈ എം രൂപതാ പ്രസിഡൻ്റ് ജോസഫ് കിണറ്റുകര, യൂണിറ്റ് പ്രസിഡന്റ്‌ മാരായ ജിതിൻ കുന്നപ്പള്ളിൽ, റോസ്‌മി റെജി, ഡോ.അജിത്ത്, സിസ്റ്റർ അനിലിറ്റ് തുടങ്ങിയവർ പ്രസംഗിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top