Politics

എ വി റസ്സൽ വീണ്ടും ജില്ലാ സെക്രട്ടറി:ജില്ലാ കമ്മിറ്റിയിൽ നിന്നും പി ജെ വർഗീസിനെയും ,കെ എൻ രവിയേയും ഒഴിവാക്കി

കോട്ടയം :എ വി റസ്സലിനെ സിപിഎം ജില്ലാ സെക്രെട്ടറി ആയി വീണ്ടും തെരെഞ്ഞെടുത്തു.ജില്ലാ സെക്രെട്ടറിയേറ്റിലേക്കുള്ള മൂന്നു ഒഴിവുകൾ ഉണ്ടായിരുന്നു ഈ സ്ഥാനത്തേയ്ക്ക് കെ.അനിൽകുമാറിനെയും, റെജി സഖറിയെയും കൃഷ്ണകുമാരി രാജശേഖരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ജില്ലാ കമ്മിറ്റിയിലേയ്ക്കു വനിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്നും മുൻ കോട്ടയം നഗരസഭ അധ്യക്ഷൻ പി.ജെ വർഗീസിനെയും, ഏറ്റുമാനൂർ മുൻ ഏരിയ സെക്രട്ടറി കെ.എൻ രവിയെയും ഒഴിവാക്കി.

പുതിയ സെക്രട്ടറിയേറ്റ് മെമ്പർമാർ ഇവരാണ് കെ സുരേഷ് കുറുപ്പ്, പി.കെ ഹരികുമാർ, സി.ജെ ജോസഫ്, ടി. ആർ രഘുനാഥൻ, കെ.എം രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കെ.അനിൽകുമാർ, കൃഷ്ണ കുമാരി രാജശേഖരൻ, റജി സഖറിയ തുടങ്ങിയവരാണ് ജില്ലാ സെക്രട്ടറിയേറ്റിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top