പാലാ:രാമപുരം :പ്രാർത്ഥനകൾ വിഫലമാകുന്നു.നാടിന്റെ കൂട്ടായ്മയും വിഫലമായി.ബിബിൻ കാഞ്ഞിരപ്പാറയിൽ നൊമ്പരമില്ലാത്ത ലോകത്തേക്ക് യാത്രയായി.രാമപുരത്തെ യുവതയുടെ പ്രതീകമായിരുന്ന ബിബിന് കഴിഞ്ഞ മാസം 21 നാണ് രാമപുരം അമ്പലം ജങ്ഷന് സമീപം അപകടമുണ്ടായത്.ബിബിൻ സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് തകരുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും,നില ഗുരുതരമായി തുടരുകയായിരുന്നു.ഭാരിച്ച ആശുപത്രി ചെലവുകൾക്കായി നാടിൻറെ കൂട്ടായ്മയും നവ മാധ്യമങ്ങളിൽ കൂടിയുള്ള അഭ്യർത്ഥനയും നടന്നു പണം സ്വരൂപിച്ചെങ്കിലും.പണം ആവശ്യമില്ലാത്ത ലോകത്തേക്ക് ഇന്ന് രാവിലെ ബിബിൻ യാത്രയാവുകയാണുണ്ടായത്.സംസ്ക്കാരം പിന്നീട്.

