പാലാ :പാലാ ടൗണിലെ റോഡുകൾ കുഴികൾ അടച്ചു സഞ്ചാര യോഗ്യമാക്കി.ഇന്ന് രാവിലെ മുതലാണ് ടാറിങ് ജോലികൾ ആരംഭിച്ചത്.ളാലം പാലം ജങ്ഷനിലെ കുഴികൾ അടച്ചു.സ്റ്റേഡിയം ഭാഗത്തെ കുഴികളാണ് ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്നത്.മഴ മറിയതിനെ തുടർന്നാണ് ടാറിങ് ജോലികൾക്കു വേഗത കൈവരിച്ചത്.മാണി സി കാപ്പൻ എം എൽ എ കോവിഡ് ചികിത്സയിലാണെങ്കിലും ഉദ്യോഗസ്ഥന്മാരുമായി ഇക്കാര്യത്തെ കുറിച്ച് നിർദ്ദേശങ്ങൾ നൽകികൊണ്ടാണിരുന്നത്.ബൈപ്പാസിന്റെ നിർമ്മാണ ജോലികൾ തുടങ്ങി വച്ചതും,ടാറിങ് ജോലികൾ തുടങ്ങിയതും വൻ വിമർശനങ്ങൾക്കു ഇതോടെ പരിഹാരമാവുകയാണ്.

അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാൾ പ്രമാണിച്ച് പാലാ ടൗൺ ടാറിങ് ജോലികൾ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിച്ച മാണി സി കാപ്പൻ എം എൽ എ യ്ക്ക് ഡി വൈ സി കെ പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുമോദനങ്ങൾ അർപ്പിച്ചു. ഡി വൈ സി കെ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ ടോണി തൈപ്പറമ്പിൽ,സോയി പയ്യപ്പള്ളി താഹ തലനാട്,ജിഷ്ണു പറപ്പള്ളിൽ, ബെൻസൺ, സുരാജ് എസ്, റ്റിബിൻ തോമസ്, ഷൈൻ പുളിയ്ക്കൽ, നവീൻ കരൂർ, മത്തായി രാമപുരം,ബിനോയ് പാലാ, ജിബിൻ ചിലബികുന്നേൽ, ആന്റോ,ജയേഷ് എലിക്കുളം,ശാലിനി എന്നിവർ പ്രസംഗിച്ചു.

