Crime

യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി

ബെം​ഗളൂരു: യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. കർണാടകയിലെ ധാർവാഡിൽ ബിജെപി യൂത്ത് വിംഗ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പ്രവീൺ കമ്മാറിനെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. കൊലപാതകത്തിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top