Kerala

രണ്ടു ദിവസം കൂടുമ്പോൾ ഒരു നേതാവ് രാജി വയ്ക്കുക,ആദ്യം വിക്ടർ.ഇപ്പോൾ ജോണി നെല്ലൂർ, നാളെ മാത്യു സ്റ്റീഫൻ

കോട്ടയം :രണ്ട് ദിവസം കൂടുമ്പോൾ ഓരോ നേതാക്കളെയും രാജി വായിപ്പിച്ചു വാർത്ത സൃഷ്ടിക്കുക.ബിജെപി ആഭിമുഖ്യമുള്ള പാർട്ടി രൂപീകരിക്കുന്നവരുടെ പുതിയ തന്ത്രമിങ്ങനെ.ആദ്യം വിക്ടർ ടി തോമസിനെ രാജി വായ്പ്പിച്ചു വാർത്ത സൃഷ്ട്ടിച്ചു.കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ തിരുവല്ല സീറ്റ് ലഭിക്കാതിരുന്നപ്പോൾ ബിജെപി യിൽ ചെന്നാൽ സീറ്റ് ലഭിക്കും ,അതുകൊണ്ട് ഞാൻ പോകുന്നു നിങ്ങൾ പോരുന്നോ എന്ന് ജോസഫ് ഗ്രൂപ്പിലെ തന്നെ പല നേതാക്കളോടും വിക്ടർ ചോദിച്ചിരുന്നു.

എന്നാൽ നേതാക്കൾ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ബിജെപി പ്രയാണത്തിന് വിക്ടർ സുല്ലിടുകയായിരുന്നു.ഇപ്രാവശ്യം ജോസഫ് ഗ്രൂപ്പിൽ ജില്ലാ പ്രസിഡണ്ട് സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്  തെരെഞ്ഞെടുപ്പ് ദിവസം നോക്കി രാജി വച്ചത്.അടുത്ത ഊഴം ജോണി നെല്ലൂരിന്റേത് ആയിരുന്നു.ജേക്കബ് ഗ്രൂപ്പിൽ നിന്നും പിളർന്നു പോന്ന ജോണി നെല്ലൂർ.എറണാകുളത്ത് വച്ച് ജോസഫ് ഗ്രൂപ്പുമായി ലയിച്ചു.ലയന സമ്മേളനവും ബഹു വിശേഷമായിരുന്നു.കൂറ്റൻ സ്റ്റേജിൽ ആറ് തട്ടുകളിലായി  200 ഓളം നേതാക്കൾ ഇരുന്നിരുന്നു.എല്ലാവരും ജില്ലാ പ്രസിഡന്റുമാർ.,സംസ്ഥാന ജനറൽ സെക്രെട്ടറിമാർ.

അണികളായി വന്ന വനിതകൾക്ക് സാരി വിതരണം ചെയ്തതിന്റെ കണക്കുകൾ പ്രാദേശിക നേതാക്കൾ അവിടെ വച്ച് പറയുന്നുണ്ടായിരുന്നു.ലയിച്ചു വന്ന 25 വയസുള്ള ജില്ലാ പ്രസിഡന്റുമാർക്ക് ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനം ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും,വാർഡ് തലത്തിൽ പോലും സ്ഥാനങ്ങൾ ലഭിച്ചില്ല.അവർ ഉടനെ തന്നെ തിരിച്ചു ജേക്കബ്ബ് ഗ്രൂപ്പിലേക്കും ,പിള്ള ഗ്രൂപ്പിലേക്കും ചേക്കേറി കർഷക രക്ഷ പൂർത്തിയാക്കി.പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച ജോണി നെല്ലൂരിനെ പാർട്ടിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തിട്ടുണ്ട് .

ഇനിയുള്ള ദിനങ്ങളിലും ഓരോ നേതാക്കളെയാണ് വിവിധ പാർട്ടികളിൽ നിന്നും അടർത്തി എടുക്കാനാണ് നീക്കം.അടുത്ത ഊഴം മാത്യു സ്റ്റീഫന്റെതാണ്.അത് കഴിഞ്ഞു ജോർജ് ജെ മാത്യു. പിന്നെ പാലാ രാമപുരത്തെ ഒരു കോൺഗ്രസ് നേതാവും ലിസ്റ്റിലുണ്ട്.അങ്ങനെ  ഓരോ ദിവസവും പുതിയ വാർത്തകൾ വരുത്തുകയാണ് നീക്കം.2026 ൽ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭരണ കക്ഷിയാകാൻ ബിജെപിക്ക് പ്ലാനില്ല.എന്നാൽ 2031 നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭരണത്തിലെത്തുക എന്നതാണ് ബിജെപി യുടെ നീക്കം.അതിനായി ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ചകൾ പലത്  നടന്നു കഴിഞ്ഞു.പാംപ്ലാനി പിതാവ് പറഞ്ഞത് ഒരു ദിവസം കൊണ്ടാണെങ്കിൽ ഒരു വർഷത്തെ ചർച്ചയുടെ പരിണിത ഫലമാണ് ആ ബിജെപി അനുകൂല പ്രസ്താവന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top