Crime

ബാറിൽ കയറുന്നത് തടഞ്ഞതിൽ പ്രകോപിതയായി; അഞ്ചു പേർക്കു നേരെ വെടിയുതിർത്ത് യുവതി

ഡെൻവർ (യുഎസ്)∙ യുഎസിൽ ബാറിൽ കയറുന്നത് തടഞ്ഞതിൽ പ്രകോപിതയായ യുവതി അഞ്ചു പേർക്കു നേരെ വെടിയുതിർത്തു. ബാറിന് പുറത്ത് ക്യൂ നിൽകുക്കയായിരുന്ന യുവതി പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ക്യൂവിൽ നിന്ന മറ്റുള്ളവർ നിലവിളിച്ച് ഓടുകയായിരുന്നുവെന്നാണ് ഔദ്യോഗികവൃത്തങ്ങൾ വിശദീകരിച്ചത്.

കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ പ്രതിയായ യുവതിയെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. മറ്റൊരാളുടെ ഐഡി കാർഡ് ഉപയോഗിച്ച് ബാറിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് പ്രകോപിതയായ യുവതി വെടിയുതിർക്കുകയായിരുന്നു. രാത്രി 11.15ഓ‌ടെയായിരുന്നു സംഭവം.

തർക്കമാണെന്നാണ് ആദ്യം കരുതിയതെന്നും എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് താനും സുഹൃത്തുക്കളും രക്ഷപ്പെട്ടതെന്നായിരുന്നു സംഭവത്തിനു ദൃക്സാക്ഷിയായ സ്ത്രീയുടെ പ്രതികരണം. തനിക്കു മുന്നിലും പിന്നിലുമായി നിന്നവര്‍ക്കാണ് പരുക്കേറ്റതെന്നും സ്ത്രീ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top