Kerala

അരുവിത്തറ സെന്റ് ജോർജ് കോളേജ് റിട്ട. അധ്യാപകനായ മൈലേട്ട് പ്രൊഫ. ഡോ. ജോസഫ് വർഗീസ് (ഈപ്പൻ-61) അന്തരിച്ചു

മൈലേട്ട് പ്രൊഫ. ഡോ. ജോസഫ് വർഗീസ് (ഈപ്പൻ-61) അന്തരിച്ചു. അരുവിത്തറ സെന്റ് ജോർജ് കോളേജ് റിട്ട. അധ്യാപകനും മലയാളം വിഭാഗം മേധാവിയായിരുന്നു. കത്തോലിക്ക സഭാ നവീകരണത്തിനായി ജസ്റ്റിസ് വി..ആർ. കൃഷ്ണയ്യർ കമ്മീഷന്റെ ചർച്ച് ആക്ട് നടപ്പിലാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു.കോട്ടയം കാരിത്താസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

 

 

ഭാര്യ: അലോഷ്യ ജോസഫ് പാല കിഴക്കേക്കര താഴത്ത് കുടുംബാംഗം. മക്കൾ: അഡ്വ. ഇന്ദുലേഖ ജോസഫ് ഹൈക്കോടതി എറണാകുളം, ചിത്രലേഖ ജോസഫ് ജെ.ജെ.എസ്.സി. ബാംഗ്ലൂർ എം.ടെക്. വിദ്യാർഥി).

 

പ്രഫ. ജോസഫിന്റെ മകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇന്ദുലേഖയ്ക്ക് ദൂരദര്‍ശന്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റിനു മുന്നില്‍ ഭരതനാട്യം നടത്തിയത് അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.മകളായ ഇന്ദുലേഖ 2021 ലെ  പൂഞ്ഞാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.മുളക് ചിഹ്നത്തിലാണ് അവർ മത്സരിച്ചെന്നതും പ്രത്യേകതയാണ്.  മൃതദേഹം പരേതന്റെ ആഗ്രഹപ്രകാരം  മലബാർ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി കൈമാറി. വെള്ളിയാഴ്ച 12ന് അരുവിത്തുറയിലെ വീട്ടിൽ പ്രാർഥനയും അനുസ്മരണയോഗവും നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top