Kerala

വണ്ടന്മേട്ടിൽ 14 വയസുകാരന്റെ അതിക്രമത്തിന് ഇരയായ വയോധികയുടെ ഭര്‍ത്താവ് മരിച്ചു

ഇടുക്കി :വണ്ടന്മേട്: വണ്ടന്മേട്ടിൽ 14 വയസുകാരന്റെ അതിക്രമത്തിന് ഇരയായ വയോധികയുടെ ഭര്‍ത്താവ് മരിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. വയോധികയുടെ ഭര്‍ത്താവ് അസുഖബാധിതനായി കിടപ്പിലായിരുന്നു. അദ്ദേഹത്തെ കാണാന്‍ എന്ന തരത്തില്‍ വീട്ടില്‍ വന്ന അയല്‍വാസിയായ ബാലന്‍ വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

 

വയോധികയുടെ വായില്‍ തുണി തിരുകി അവരുടെ കഴുത്തില്‍ കയറിട്ട് കുരുക്കിയാണ് അതിക്രൂരമായി പതിനാലുകാരന്‍ ബലാത്സംഗം ചെയ്തത്. സുഖമില്ലാതെ കിടന്ന ഭാര്യാ പിതാവിനെ കാണാന്‍ എത്തിയ മരുമകന്‍ വീടിന്റെ കതകു തുറന്നപ്പോളാണ് വായില്‍ തുണി തിരുകി അവശനിലയില്‍ കിടക്കുന്ന വയോധികയുടെ സമീപത്തായി ബാലനെ കണ്ടത്. വയോധികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയോധിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.ബാലനെ ജൂവനൈൽ കോടതിയിൽ ഹാജരാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top