Tech

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം ഇന്ന്

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം ഇന്നു വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്ക്കു യുഎസിലെ ടെക്സസിൽ നടക്കും.

ഇന്നു വിക്ഷേപണത്തിനൊരുങ്ങുന്ന ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിശേഷങ്ങൾ. യുഎസിലെ ടെക്സസിൽ വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്ക്കാണു പരീക്ഷണ വിക്ഷേപണം.

∙സ്റ്റാർഷിപ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാർഷിപ് സംവിധാനം.

∙പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതം.

∙ നൂറു പേരെ വഹിക്കാവുന്ന പേടകം. വാഹകശേഷി 150 മെട്രിക് ടൺ.

∙ ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ‌ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനി‍ൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷി.

∙ ഭൂമിയിലെ യാത്രയ്ക്കും സ്റ്റാർഷിപ് ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താം.

∙ മീഥെയ്ന‍ാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഭാവിയിൽ ഉപയോഗിക്കാമെന്നു കണക്കുകൂട്ടൽ.

∙ റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്. ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്.

സ്റ്റാർബേസ്

സ്റ്റാർഷിപ് റോക്കറ്റുകൾക്കായുള്ള പ്രത്യേക കേന്ദ്രം. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ് എക്സ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.‌ ഇവിടെ ഇന്ന് 5നും 7നും ഇടയ്ക്കാണു പരീക്ഷണ വിക്ഷേപണം നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top