Kerala

ശമ്പളം വൈകുന്നു; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്. മെയ് മാസം അഞ്ചാം തീയതിയ്ക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിയില്‍ രണ്ടാംഗഡു ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നില്‍ 12 മണിക്കൂര്‍ പട്ടിണി സമരം നടത്തുകയാണ്.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ യൂണിയനായ സിഐടിയുവും കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫും സംയുക്തമായി പ്രതിഷേധ ധര്‍ണയും നടത്തുന്നുണ്ട്. രാവിലെ പത്തരയ്ക്ക് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സമരം തുടങ്ങിയത്.

എന്നാല്‍ സര്‍വീസ് മുടക്കിയുള്ള പണിമുടക്കിന് തൊഴിലാളികള്‍ തയാറായിട്ടില്ല. പ്രതിഷേധത്തിന് ശേഷം തുടര്‍ സമരങ്ങളും ആസൂത്രണം ചെയ്യും. മാര്‍ച്ച് മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top