Kerala

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഷ്ണമാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കാൺപൂർ :വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 17 കാരിയായ പെൺകുട്ടിയെയാണ് യുവാവ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും നാളുകളായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞ് യുവാവ് പെൺകുട്ടിയെ ശല്യം ചെയ്തുവരികയാണ്.എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ആയിരുന്നു പെൺകുട്ടിയുടെ മറുപടി.

എന്നാൽ കാൺപൂർ സ്വദേശിയായ മുഹമ്മദ് ഫൈസ് ശല്യം തുടർന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ താത്പര്യമില്ലെന്ന് ആയിരുന്നു മറുപടി. ഇതിൽ അരിശംപൂണ്ട ഫൈസ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ വിവാഹം ചെയ്തില്ലെങ്കിൽ കൊന്ന് കഷ്ണങ്ങളാക്കുമെന്നായിരുന്നു ഭീഷണി.

ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി സ്‌കൂളിൽ പോകുമ്പോൾ ഇയാൾ സ്ഥിരം ശല്യം ചെയ്യാറുണ്ടെന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ഒരിക്കൽ രക്ഷിതാക്കൾ ഇടപെട്ട് ഫൈസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ പിൻമാറിയിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഫൈസിനെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top