Kerala

പട്ടി കടിച്ച് പേവിഷബാധയ്‌ക്കെതിരേ വാക്‌സിനെടുത്ത് ചികിത്സയല്‍ കഴിഞ്ഞ യുവതി കുഴഞ്ഞുവീണു മരിച്ചു

നെടുമങ്ങാട് : പട്ടി കടിച്ച് പേവിഷബാധയ്‌ക്കെതിരേ വാക്‌സിനെടുത്ത് ചികിത്സയല്‍ കഴിഞ്ഞ യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്‍റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ (24) ആണ് മരിച്ചത്. ഒന്നര മാസം മുമ്പ് അഭിജയെ പട്ടി കടിച്ചിരുന്നു. പേവിഷബാധയ്‌ക്കെതിരേ മൂന്ന് വാക്‌സിനും അഭിജ എടുത്തിരുന്നു.

ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് വാക്‌സിന്‍ യുവതി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നതായി അമ്മ പറഞ്ഞു. ആദ്യം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍  പുറത്തുപോയി വന്ന അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട് കിടക്കുകയായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top