Kerala

അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കേരളത്തിൽ മത്സരിച്ചേക്കും:മധ്യ തിരുവിതാംകൂറിലെ മണ്ഡലമാണ് മത്സരിക്കാനായി തെരഞ്ഞെടുക്കുക

തിരുവനന്തപുരം: അടുത്ത് വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കേരളത്തിൽ മത്സരിച്ചേക്കും.മധ്യ തിരുവതാം കൂറിലുള്ള ഏതെങ്കിലും മണ്ഡലമാകും ഇതിനായി കരുതുക.വയനാട്ടിൽ രാഹുൽ ഗാന്ധി മല്സരിച്ചതിന്റെ മികവാണ് കേരളമാകെയുള്ള വിജയത്തിന്റെ അടിസ്ഥാനമെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു .അടുത്ത കാലത്തായി എൽ ഡി എഫ് ഘടക കക്ഷിയായ സിപിഐ യുടെ ജില്ലാ സമ്മേളനങ്ങളിൽ റിപ്പോർട്ടുകളിൽ എല്ലാം ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചതിനെ തുടർന്നുണ്ടായ ജനമുന്നേറ്റമാണെന്ന് കണ്ടെത്തിയിരുന്നു.

 

ഉത്തർ പ്രദേശിലെ കോൺഗ്രസ് മണ്ഡലമായ അമേഠിയും,റായ്ബറേലിയും ഇപ്പോൾ സുരക്ഷിതമാണെന്ന് പറയുവാൻ കഴിയാത്ത സ്ഥിതിയിലായി.ജാതി വോട്ടുകളുടെ ധ്രുവീകരണം അവിടെയും കോൺഗ്രസിന് സുരക്ഷിത താവളം ഒരുക്കുന്നില്ലെന്നതും കേരളമെന്ന സുരക്ഷിത താവളം തേടാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നു.ഉത്തർപ്രദേശിൽ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്കും ,സമാജ്‌വാദി പാർട്ടികൾക്കും,ബി എസ് പി ക്കും  പിന്നിലായി അഞ്ചാമതായി ആണ് കോൺഗ്രസിന്റെ സ്ഥാനം.അവിടെ പി സി സി ഓഫീസ് പോലും വൈകിട്ട് അഞ്ചിന് ശേഷം കാലിയാവറാണ് പതിവ്.ഡി സി സി ആഫീസ് എല്ലാ ദിവസവും തുറക്കണമെന്ന് നിർദ്ദേശം വന്നിട്ടും ഒരു ഡി സി പ്രസിഡന്റുമാർ പോലും അത് കേട്ടതായി ഭവിച്ചിട്ടില്ല.

ഈ നിലപാട് തറയിൽ നിന്ന് നോക്കുമ്പോൾ കേരളത്തിൽ കോൺഗ്രസ്  മണ്ഡലം കമ്മിറ്റി ആഫീസ് വരെ എന്നും തുറക്കുകയും ,രാത്രിയും സജീവമാവുകയും ചെയ്യുന്നത് ഗാന്ധി കുടുംബത്തെ ഇങ്ങോട്ടാകർഷിക്കാൻ കാരണം.വയനാട്ടിൽ രാഹുൽ ഗാന്ധി എം പി ആയതിനെ തുടർന്നുണ്ടായ വികസന കുതിപ്പ് ജനങ്ങളിൽ മതിപ്പുളവാക്കിയിരുന്നു.ആലപ്പുഴ.,ഇടുക്കി.,എറണാകുളം,കോട്ടയം തുടങ്ങിയ മണ്ഡലങ്ങളാണ്  തിരുവിതാംകൂറിൽ കോൺഗ്രസ് പ്രിയങ്കയ്ക്കായി നോട്ടമിടുന്നത്.ഇതിൽ കോട്ടയം ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും.,പ്രിയങ്കയെ മത്സരിപ്പിക്കുന്ന നിർണ്ണായക തീരുമാനത്തിൽ തട്ടി കോട്ടയം കോൺഗ്രസ് പിടിച്ചെടുക്കാൻ നീക്കം തകൃതിയാണ്.മുൻപ് എ കെ ആന്റണിയെ രാജ്യ സഭയിലേക്കു വിടാൻ വേണ്ടി കേരളാ കോൺഗ്രസ് (എം) ൽ തോമസ് കുതിരവട്ടത്തിന്റെ കാലാവധി കഴിഞ്ഞ രാജ്യ സഭാ സീറ്റിൽ നിന്നും കേരളാ കോൺഗ്രസിനെ തന്ത്രപൂർവം പിന്മാറ്റിയ ചരിത്രവും കോൺഗ്രസിനുണ്ട്.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് ജനകീയ സാന്നിധ്യമായതിനാൽ ആലപ്പുഴയ്ക്കായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുക.എറണാകുളം ഹൈബി ഈഡന്  തന്നെയായിരിക്കും ലഭിക്കുക.ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി മുന്നിൽ നിൽക്കുന്നത് മുൻ എംപി പി സി തോമസാണ്.അദ്ദേഹമാണെങ്കിൽ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല.ജോസഫ് ഗ്രൂപ്പിൽ പിന്നീട് സീറ്റിനായി ഇടിക്കുന്നവരിൽ ഫ്രാൻസിസ് ജോർജ് ഒഴിച്ച് ആർക്കും ഭാഷ വശമില്ലാത്തതു വിനയാകും.ഇപ്പോൾ കേരളത്തിൽ നിന്നും വിജയിച്ച 20 എം പി മാരിൽ ഭാഷ വശമുള്ളവർ ചുരുക്കമാണ്.ഇതിൽ ആലത്തൂരിൽ നിന്നും വിജയിച്ച പെങ്ങളൂട്ടിക്ക് 189000 എന്ന  ശമ്പളം പോലും ഒന്നിനും തികയുന്നില്ലെന്നും പരാതിയുണ്ട്.

 

ലോക്സഭയിൽ  മലയാളത്തിൽ പാട്ടുപാടിയ  ചരിത്രവും ഇവർക്ക് തന്നെ.ഘോരഘോരം പ്രസംഗിക്കുന്ന കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ പോലും ലോക്സഭയിൽ ചെന്നാൽ പൂച്ചക്കുട്ടിയാണ്.സിപിഎം ന്റെ ഏക എം പി ആലപ്പുഴ മെമ്പർ എ എ ആരിഫിനും.,തമിഴ്‌നാട്ടിൽ നിന്നും സിപിഎം ന്റെ മറ്റൊരു മെമ്പർക്കും ഭാഷ വശമില്ലാത്തതിനാൽ ജനകീയ പ്രശ്നങ്ങളിൽ ഇവർ ഇടപെടാറില്ല.ഇവർ തമ്മിൽ പോലും സംസാരം കുറവാണ്.ചാലക്കുടിയിൽ നിന്നും മുൻപ്  തെരെഞ്ഞെടുക്കപ്പെട്ട സിനിമാ നടൻ  ഇന്നസെന്റ് പാർലമെന്റിൽ തികഞ്ഞ പരാജയമായിരുന്നു.ഒന്ന് സംസാരിക്കാൻ പോലും അദ്ദേഹത്തിന് പലപ്പോഴും കഴിചിരുന്നില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top