Health

മീനച്ചിലാറിന്റെ മനസ് തൊട്ടറിഞ്ഞ് ഒരു പഠന യാത്ര

പൂഞ്ഞാർ :മീനച്ചിലാർ ആഴം കൂട്ടണമെന്ന ഉദ്യോഗസ്ഥരുടെ നിലപാടിന്റെ ആധികാരികതയും പ്രായോഗികതയും അന്വേഷിച്ച പഠന സംഘം കണ്ടെത്തിയത് കഴിഞ്ഞ നാല് പതിറ്റാണ്ട് കാലയളവിലെ മണൽ വാരൽ മൂലം തോടിനേക്കാൾ 4 മീറ്ററോളം താഴ്ന്ന അവസ്ഥയിലുള്ള ആറിന്റെ ഭാഗങ്ങൾ. പ്രളയവും വരൾച്ചയും ആവർത്തിക്കുന്ന മീനച്ചിൽ നദീതടം – ജനകീയ പഠന യാത്രയുടെ ഭാഗമായി കൂറ്റനാൽ കടവ് മുതൽ കളരിയാമ്മാക്കൽ കടവ് വരെ നടത്തിയ ജലയാത്രയിൽ കർഷകരും, തീരവാസികളും, പരിസ്ഥിതി പ്രവർത്തകരും, ജനപ്രതിനിധികളും, ഗവേഷക വിദ്യാർത്ഥികളും കുട്ടികളും പങ്കെടുത്തു.

 

മൂന്ന് വള്ളത്തിലും മീനച്ചിൽ നദീസംരക്ഷണസമിതിയുടെ ഇൻസ്പെക്ഷൻ ബോട്ടായ കുട്ടവഞ്ചിയിലുമായായിരുന്നു യാത്ര. കേരള നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ, മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാല, സ്കൂൾ വിദ്യാർത്ഥിനി ക്ലാരാ ബിജു എന്നിവർ ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചെക്ക് ഡാമുകളുടെ അശാസ്ത്രീയമായ നിർമ്മാണവും അവയുടെ കാര്യക്ഷമമല്ലാത്ത നടത്തിപ്പും ഏതുവിധത്തിലാണ് ആറിനെയും തീരങ്ങളെയും തീരവാസികളെയും പ്രതിസന്ധിയിലാക്കുന്നത് എന്നും പഠനസംഘം വിലയിരുത്തി. പുതിയ ചെക്ക് ഡാമുകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്കുമുമ്പ് ജനാഭിപ്രായവും പരിസ്ഥിതി – സാമൂഹിക പ്രത്യാഘാത പഠനവും വേണമെന്ന് പഠനസംഘം ആവശ്യപ്പെട്ടു.

 

സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന തീരങ്ങളുടെ മാതൃകകളും ആറിന്റെ തീരങ്ങളിൽ നടത്തിയിട്ടുള്ള അസ്വാഭാവിക ഇടപെടലുകൾ പ്രളയകാലത്തുൾപ്പെടെ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും പഠന വിധേയമാക്കണം. രണ്ടാം ഘട്ട യാത പാലാ മുതൽ കിടങ്ങൂർ വരെ നടത്തും. പഠനത്തിൽ കണ്ടെത്തിയ വസ്തുതകൾ വിശദറിപ്പോർട്ട് ആയി അതിനുമുൻപ് പ്രസിദ്ധീകരിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, സി.റോസ് വൈപ്പന, ഫ്രാൻസിസ് കൂറ്റനാൽ, ബിനു പെരുമന,
കുമരകം നേച്ചർ ക്ലബ്ബ് മുൻ പ്രസിഡന്റ് ശ്രീ. ജേക്കബ് കുസുമാലയം, പാലാ സെന്റ് തോമസ് HSS പ്രിൻസിപ്പാൾ ശ്രീ. മാത്യു എം കുര്യാക്കോസ്, ഗ്രീൻ ഫ്രട്ടേർണിറ്റി പ്രസിഡന്റ് ശ്രീ. ഗോപു നട്ടാശ്ശേരി, ആം ആദ്മി പാർട്ടി കൺവീനർ പാലാ ശ്രീ. ജയേഷ് പി.ജോർജ്, സിസ്റ്റർ ബിനീത എം.എം.എസ്., ഗവേഷക വിദ്യാർത്ഥികളായ വിനുമോൾ ദേവസി, ഷിജോ സാറാ മാത്യു, മുൻ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിൻസന്റ് കണ്ടത്തിൽ, മുൻ പഞ്ചായത്ത് മെമ്പർ സണ്ണി വെട്ടം, ജോമോൻ കണ്ടത്തിൽ, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ശ്രീ. റെജി മേച്ചേരി, ബിജു കുന്നുംപുറം തുടങ്ങിയവർ പങ്കാളികളായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top