തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല. കരുവന്നൂരിൽ ചില തെറ്റായ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ചുവെന്ന് ഗോവിന്ദൻ പറഞ്ഞു.

പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പാർട്ടി കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. സഹകരണമേഖലയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണല്ലോ പ്രശ്നമുണ്ടായത്. അത് ശരിയായ ദിശയിലേക്ക് കൊണ്ടുവരും. ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്ന് തന്നെ പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

