രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പോലീസ് എത്തിയ സംഭവം; അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു എന്നതിന്റെ തെളിവാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി. വേണുഗോപാല്‍ എം പി.
അദാനി വിഷയത്തിൽ പാർലിമെന്റില്‍ സംസാരിച്ചതാണ് പ്രകോപനം.രാഹുലിന്റെ പ്രസംഗം ജമ്മു പോലീസിന്റെ സന്നിധ്യത്തില്‍.മോദി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത് കൃത്യമായ അജൻഡയോട് കൂടിയുള്ള നടപടിയാണ്.ആരോപണങ്ങളിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല, ഇത് വെള്ളരിക്ക പട്ടണം അല്ല.ബി ജെ പിക്ക് ഒളിക്കാൻ പലതും ഉണ്ട്, ജെ പി സി അന്വേഷണം നടക്കണം, എന്തിനാണ് ബി ജെ പി ഭയക്കുന്നത്.
തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന; കർഷകരോട് കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ആർക്കാണ് അറിയാത്തത് എന്നായിരുന്നു കെ സി. വേണുഗോപാലിന്റെ പ്രതികരണം.കർഷകർ വീണ്ടും സമര രംഗത്ത് ഇറങ്ങാൻ ഇരിക്കുകയാണ്.കേന്ദ്ര മന്ത്രിയുടെ മകനാണ് കർഷകരുടെ നെഞ്ചിലൂടെ വാഹനം ഓടിച്ചു കയറ്റിയത്രാജ്യത്ത് പള്ളികൾ ആക്രമിക്കപ്പെടുന്നു, ഇവരാണോ മഹാന്മാർ എന്നും കെ സി വേണുഗോപാൽ.