ഇടുക്കി: വണ്ടൻമേട്ടിൽ നാലേകാൽ കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. വണ്ടൻമേട്ടിൽ പച്ചക്കറികട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളിസ്വാമി,വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി എത്തിയ മുരിക്കാശ്ശേരി സ്വദേശി ജോച്ഛൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും, വണ്ടൻമേട് പോലീസും പിടികൂടിയത്.
റിസോർട്ടിലേക്കുള്ള അവശ്യത്തിനായി എന്ന പേരിൽ ചുരുളിസ്വാമി ലഹരിവിരുദ്ധ സ്ക്വാഡ് ബന്ധപ്പെട്ടു. ഇത് പ്രകാരം ജോച്ഛൻ കഞ്ചാവുമായി എത്തിയപ്പോൾ ഇവരെ പോലീസ് പിടികൂടുകയുമായിരുന്നു.
കാറിന്റെ ബോണറ്റിലാണ് നാലേകാൽ കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.മാസങ്ങൾക്ക് മുമ്പ് പച്ചക്കറികടയിൽ നിന്നും വണ്ടൻമേട് പോലീസ് ഹാൻസ് ഉൾപ്പെടെ പിടികൂടിയിരുന്നു.കട്ടപ്പന ഡി വൈ എസ് പി നിഷാദ്മോൻ,ഇൻസ്പെക്ടർ അനിൽകുമാർ,എസ്. ഐ മാരായ ജയചന്ദ്രൻ, മഹേഷ്, ഡാൻസ്ഓഫ് അംഗങ്ങൾ എന്നിവരാണ് പിടികൂടിയത്