ഇടുക്കി :കൈക്കൂലി വാങ്ങുന്നതിനിടയിൽ ഫോറസ്റ്റ് ആഫീസർ വിജിലൻസിന്റെ പിടിയിലായി.തൊടുപുഴ റേഞ്ച് ആഫീസർ ലിബിൻ ജോൺ (38) എന്ന ഉദ്യോഗസ്ഥനാണ് വിജിലൻസിന്റെ പിടിയിലായത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ കേസെടുത്ത ഒരു കേസിലെ പ്രതിയായ പരാതിക്കാരനെ അറസ്റ്റ് ചെയ്യാതിരിക്കുവാനും ,കേസ് ദുർബലപ്പെടുത്തുവാനുമായി ഒരു ലക്ഷം രൂപാ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ലിബിൻ ജോൺ മുട്ടം ആഫീസിൽ പണവുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് ഫിനോഫ്ത്തലിൽ പുരട്ടിയ നോട്ട് നൽകുകയുമായിരുന്നു .ഈ നോട്ടുമായി ഇന്ന് വൈകിട്ട് 8.45 നു മുറ്റം ആഫീസിൽ ചെന്നപ്പോൾ അവിടെ മറഞ്ഞു നിന്ന വിജിലൻസ് സംഘം തന്ത്ര പൂർവം കുടുക്കുകയുമായിരുന്നു.
കേസ് നടപടികൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കയാണ്.വിജിലൻസ് എസ് പി; വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം കോട്ടയം ,ഇടുക്കി വിജിലൻസ് സംഘമാണ് ലിബിൻ ജോണിനെ പിടികൂടിയത്.

