കോട്ടയം :രാമപുരം:മാർ ആഗസ്തിനോസ് കോളേജ്I I C ഇന്നൊവേഷൻ സെല്ലും I E D C സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി കേരളത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തുന്ന ‘ഐഡിയത്തോൺ 2022’ സംഘടിപ്പിക്കുന്നു.
വിദ്യാർഥികൾക്ക് ശാസ്ത്ര, സാങ്കേതിക, ബിസിനെസ്സ് മേഖലകളിൽ അവരുടെ നൂതന ആശയങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതാണ് പ്രസ്തുത പരിപാടി.പഠനത്തോടൊപ്പം സ്കിൽ ഡെവലപ്പ്മെന്റും വളർത്തുക എന്ന ലക്ഷ്യം വെക്കുന്ന മത്സരത്തിൽ മികച്ച ആരയങ്ങൾ അവതരിപ്പിക്കുന്നവർക്ക് അവാർഡ് നൽകുന്നതാണ്.
ഒന്നാം സമ്മാനം 10000 രൂപയും ബി. എസ്. സി. ഇലക്ട്രോണിക്സിൽ സൗജന്യ പഠന സ്ക്കോളർഷിപ്പും , രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 6000രൂപയും, 4000രൂപയും കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.2022 ജൂൺ 29 ന് കോളേജിൽ വെച്ചു അവാർഡ് ദാനം നടത്തുന്നു.
കോളേജ് വെബ്സൈറ്റിലുള്ള (www.maraugusthinosecollege.org) KERALA IDEA SU(B)MIT 2022 എന്ന ലിങ്കിലൂടെ 2022 മെയ് 20 വരെ രജിസ്റ്റർ ചെയ്യാവന്നതാണ്.