Kottayam

പ്ലാസ്റ്റിക്‌ ശേഖരിക്കാന്‍ കളക്ടര്‍ നേരിട്ടെത്തിയത്‌ വീട്ടുകാരെ ഞെട്ടിച്ചു; ഇത് താൻ ഡാ വിഘ്‌നേശ്വരി

കോട്ടയം :പാമ്പാടി – മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ യുവത ഹരിതകര്‍മ്മസേനയക്കൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായാണ്‌ കളക്ടര്‍ പാമ്പാടിയിലെത്തി ഹരിതകര്‍മ്മസസേനയുടെയും യൂത്തിന്റെയും ഒപ്പം വീടുകള്‍ കയറിയത്‌.വീടുകളിലെത്തി ജില്ലാ കളക്ടര്‍ വി .വിഘ്‌നേശ്വരി ഐ എ എസ്‌ വീ്‌ട്ടുകാരില്‍ നിന്നും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുകയും മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട്‌ കണ്ട്‌്‌ മനസ്സിലാക്കുകയും ചെയ്‌തു.ഹരിതകര്‍മ്മസേനാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട്‌ മനസ്സിലാക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‌തു.

പരിപാടിയുടെ ഉദ്‌ഘാടനം പാമ്പാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ അനുപമ നിര്‍വ്വഹിച്ചു. .പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡാലി റോയ്‌ അ്‌ധ്യക്ഷയാരുന്നു.ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്‌മി പ്രസാദ്‌ സ്വാഗതവും,ജില്ലാ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ നന്ദിയും പറഞ്ഞു.ആശംസകള്‍ അര്‍പ്പിച്ച്‌ കൊണ്ട്‌ പാമ്പാടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഹരികുമാര്‍,പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശശികല പി എസ്‌,അസിസ്റ്ററ്റ്‌ സെക്രട്ടറി റോയി കെ ജോര്‍ജ്ജ്‌ ,ഹെല്‍ത്ത്‌ ഇന്‍പെക്ടര്‍ ധനലക്ഷ്‌മി,മാലിന്യമുക്തം നവകേരളം ജില്ല കോര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍ ടി പി,

പഞ്ചായത്ത്‌ സൂപ്രണ്ട്‌ രാജീവ്‌ കൃഷ്‌ണന്‍,ശുചിത്വമിഷന്‍ അസി.ജില്ലാ കോര്‍ഡിനേറ്റര്‍ ജയകൃഷ്‌ണന്‍,സോഷ്യോ ഇക്കണോമിക്‌സ്‌ ഫൗണ്ടെഷന്‍ സൂപ്പര്‍വൈസര്‍ മനോജ്‌ മാധവന്‍,കെ എസ്‌ ഡബ്ലിയൂ എം പി ബിനു,ആര്‍ ജി എസ്‌ എ കോര്‍ഡിനേറ്റര്‍മാരായ ആഷിശ്‌, കണ്ണന്‍,ശുചിത്വമിഷന്‍ ആര്‍ പി മാരായ ഹരികുമാര്‍ മറ്റക്കര,സജിമോന്‍ കെ,വൈ പി മാരായ ഹരിശങ്കര്‍,അനീഷ്‌,ഹരിതകര്‍മ്മസേന കണ്‍സോഷ്യം സെക്രട്ടറി സുഷമ പി എസ്‌,സി കെ സി എല്‍ ജില്ലാമാനേജര്‍ സഞ്ചു വര്‍ഗ്ഗീസ്‌,സെറ്റര്‍ കോര്‍ഡിനേറ്റര്‍ വിപിന്‍ സാം,തീമാറ്റിക്‌ എക്‌പേര്‍്‌ട്ട്‌ രേണു അരവിന്ദ്‌ തുടങ്ങിവയര്‍ സംസാരിച്ചു.പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top