Entertainment

പാലേരിമാണിക്യം നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടി 4 കെ പതിപ്പ് തിയേറ്ററുകളിലേക്ക്

2009ൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’. മമ്മൂട്ടിയുടെ കട്ട വില്ലനിസമാണ് സിനിമയിലുടനീളം കണ്ടത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള അവാർഡും ലഭിച്ചിരുന്നു. മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി, ഹരിദാസ്, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒരു ഗ്രാമത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ കഥ വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ്.

നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടി 4കെ പതിപ്പാണ് വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിൽ മുരിക്കൻ കുന്നത്ത് അഹമ്മദ് ഹാജിയെന്ന ക്രൂരനായ വില്ലൻ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്വേത മേനോൻ മികച്ച നടിക്കുള്ള അവാർഡും ആ വർഷം സ്വന്തമാക്കി. 2009ൽ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു.

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹാ സുബൈർ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഏ വി അനൂപ് ആയിരുന്നു. മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി പി രാജീവൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top