Crime

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

പാമ്പാടി: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് ഭാഗത്ത് മേലോട്ടുപറമ്പിൽ വീട്ടിൽ കൊച്ചുമോൻ (40),പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് ഭാഗത്ത് അയ്യകുന്നേൽ വീട്ടിൽ സുജിത്ത് സുമോദ് (28), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് ഭാഗത്ത് സരോവരം വീട്ടിൽ ബിജു. കെ (44), കോട്ടയം വേളൂർ ചാത്തംപടത്തിൽ വീട്ടിൽ ആദർശ് (28) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി പാമ്പാടി കുന്നേൽപാലം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിക്കുകയായിരുന്നു.രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചുമോന് യുവാവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ചത്.

തുടർന്നിവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ നാലു പേരെയും പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാർ, എസ്.ഐ മാരായ ഷാജി എൻ. റ്റി,ജോമോൻ എം തോമസ്, സി.പി.ഓ മാരായ അനൂപ് വി.വി, അനില്‍ എം.ആർ, അനൂപ്കുമാർ, അജേഷ് മാത്യു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top