Kerala

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടു

മാന്തുരുത്തി ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അയൽവാസി തീയിട്ടു. തീയിടുന്നതിനിടെ ദേഹത്ത് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധികനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണമ്പള്ളി ടോമിച്ചന്റെ കാറിനാണ് തീയിട്ടത്. പൊള്ളലേറ്റ ചമ്പക്കര അരുമാലി ചന്ദ്രശേഖരനെയാണ് (76) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 7.30നാണ് സംഭവം.വീട്ടുമുറ്റത്ത് ശബ്ദം കേട്ട് ഭാര്യ ജെസി നോക്കുമ്പോൾ തീ പടന്ന് ഒരാൾ മുറ്റം വഴി ഓടുന്നതാണ് കണ്ടതെന്ന് ടോമിച്ചൻ പറഞ്ഞു. ജെസി നിലവിളിച്ചതോടെ അയൽക്കാർ ഓടിയെത്തി കാറിലെ തീയണച്ചു.

പൊലീസ് എത്തി ചന്ദ്രശേഖരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ 2 വാതിലും വീടിന്റെ ജനാലയും തീപിടിത്തത്തിൽ നശിച്ചു. പൊലീസിൽ പരാതി നൽകിയതായും ചന്ദ്രശേഖരനുമായി പ്രശ്നങ്ങളില്ലെന്നും ടോമിച്ചൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top