Kerala

ശബരിമലയിൽ മുന്നൊരുക്കങ്ങളിൽ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പ ഭക്തന്മാർക് ദുരിതമുണ്ടാകുന്നത് : കുമ്മനം രാജശേഖരൻ

 

കോട്ടയം : ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.സർക്കാർ അവഗണന മൂലം ദുരിതമനുഭവിക്കുന്ന അയ്യപ്പഭക്തന്മാരുടെ പ്രശ്നങ്ങൾ അറിയാൻ ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എരുമേലി നിലക്കൽ പമ്പ പ്രദേശങ്ങൾ സന്ദർശിചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പഭക്തന്മാരോട് ക്രൂരത കാണിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കാതെ മുന്നോട്ടുപോകുന്നത് എന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. പമ്പയിൽ ഉൾപ്പെടെ മാളികപ്പുറങ്ങൾക്ക് പമ്പാസ്നാനത്തിനുശേഷം വസ്ത്രം മാറുവാനുള്ള സജ്ജീകരണങ്ങളില്ല, വിരി വയ്ക്കുവാനുള്ള സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടില്ലായന്നും ദേവസ്വം ബോർഡിന്റെയും കെഎസ്ആർടിസിയുടെയും അലംഭാവമാണ് അയ്യപ്പഭക്തർക്ക് ദുരിതം ഉണ്ടാകുവാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവസ്വം ബോർഡ്, പോലീസ് ഉദ്യോഗസ്ഥൻമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഈ പ്രശ്നങ്ങൾ ഉടൻതന്നെ പരിഹാരം കാണുമെന്ന് അറിയിക്കുകയും ചെയ്തു എന്ന് അദ്ദേഹം കൂട്ടിചേർത്തു.. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജി ലിജിൻ ലാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് Adv G രാമൻ നായർ മറ്റ് ബിജെപി നേതാക്കൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top