Kottayam

അച്ചായൻസ് ഗോൾഡിന്റെ കരുതലിൽ; 10 യുവതിയുവാക്കൾ മംഗല്യഭാഗ്യവുമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു

കോട്ടയം:അച്ചായൻസ് ഗോൾഡിന്റെ കാരുണ്യ മഴ ഈ വരുന്ന പത്താം തീയതി കോട്ടയം തിരുനക്കരയിൽ പെയ്തിറങ്ങുന്നു. നിര്‍ദ്ദനരും നിരാലംബരുമായ യുവതിയുവാക്കളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് കൈതാങ്ങുമായി അച്ചായന്‍സ് ഗോള്‍ഡ് എം ഡി ടോണി വർക്കിച്ചൻ രംഗത്ത് .  ഹൃദയത്തിലെ നന്മയുടെ ആഘോഷം ‘സ്നേഹസ്പര്‍ശം’ എന്ന പേരില്‍ സമൂഹവിവാഹമായി അക്ഷരനഗരിയില്‍ നടക്കുമ്പോള്‍ 10 യുവതിയുവാക്കളാണ് മംഗല്യഭാഗ്യവുമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ഡിസംബര്‍ 10ന് വൈകിട്ട് 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ വധൂവരന്മാര്‍ക്ക് ആശിര്‍വാദവുമായി എത്തും. തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതനിശയും കോമഡി മിമിക്സും ഫ്യൂഷന്‍ ചെണ്ടയും അരങ്ങേറും. അച്ചായന്‍സ് ഡോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top