Education

സോളാർ ലാംപുകൾ നിർമിച്ച് കൊണ്ട് ഊർജ്ജ സംരക്ഷണത്തിൽ കൈപ്പടയായി വിസാറ്റ് എൻജിനീറിങ് കോളേജിലെ മിടുക്കർ

 

ഇലഞ്ഞി : വിസാറ്റ് എൻജിനീയറിങ് കോളേജിൽ ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സോളാർ ലാംപ് അസബ്ലിങ് ട്രെയിനിംഗ് ക്ലാസുകൾ നടത്തി. ഇന്ത്യൻ ഗവർമന്റ് മുന്നോട്ട് വച്ചിരിക്കുന്ന മിനിസ്റ്റി ഓഫ് ന്യൂ ആന്റ് റിന്യൂവബിൾ എനർജി എന്ന പദ്ധതിയെ മുൻ നിർത്തിയാണ് ഈ ട്രെയിനിങ് ക്ലാസ് ഒരുക്കിയിരിന്നത്. എനർജി സംരക്ഷണത്തിന്റെ ഭാഗമായി സോളാർ ഉപയോഗത്തിന്റെ സാധ്യതകൾ , വ്യത്യസ്തമായ സോളാർ പദ്ധതികൾ എന്നിവ പഠിക്കുകയും, സോളാർ ലാംപുകൾ സ്വന്തമായി വിദ്യാർത്ഥികൾ നിർമ്മിക്കുകയും ചെയ്തു.

കോളേജ് ഡയറക്ടർ റിട്ട. വിങ് കമാൻഡർ പ്രമോദ് നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം അദ്ദേഹം ജൈവ ഇന്ധനത്തിന്റെ ഉപയോഗം , സൗരോർജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ബോധവൽകരണവും നൽകി. ഡീൻ റിസർച്ച് . ഡോ ടി.ഡി സുബാഷ് , പ്രൊഫ. രേഷ്മ വി.പി, പ്രൊഫ. ഹിമ കെ , പ്രൊഫ. രാഹുൽ കെ . ആർ എന്നിവർ ഡിസൈൻ ഓഫ് പിവി സിസ്റ്റം , സോൽഡറിങ് ആന്റ് ഡിസോൽഡറിങ്, സോളാർ ലാംപ് അസoബ്ബിങ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. പി ആർ ഒ ഷാജി അസ്റ്റിൻ , പ്രൊഫ. അൻജന ജി, പ്രൊഫ. ടിനു ബേബി, പ്രൊഫ. നഈമ നാസർ എന്നിവരും സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top