Kottayam

അമലോത്ഭവ വോളിബോൾ ടൂർണ്ണമെന്റ് മുടങ്ങിയ മത്സരം ഞായറാഴ്ച;ഇന്നത്തെ മത്സരം 6 നു ആരംഭിക്കും

പാലാ :അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചുള്ള അമലോത്ഭവ വോളിബോൾ ടൂർണമെന്റിന്റെ ഇന്നലെ മുടങ്ങിയ മത്സരം ഞായറാഴ്ച വൈകിട്ട് 5.30 നു നടക്കുമെന്ന് സംഘാടകർ അറിയിച്ചു .ഇന്നലെ കനത്ത മഴക്കിടയിലും ടൂർണമെന്റിന്റെ ഉദ്‌ഘാസ്‌ഥാനം മുൻസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ നിർവഹിച്ചു .

മഴ മൂലം മുടങ്ങിയ പ്രോഗ്രസീവ് ചാരമംഗലവും പാലാ സിക്സസും തമ്മിലുള്ള മത്സരം ഞായറാഴ്ച അഞ്ചു മുപ്പതിന് ഇതേ സ്റ്റേഡിയത്തിൽ നടക്കും. ഇന്നത്തെ മത്സരങ്ങൾ ആദ്യ മത്സരത്തിൽ മനാഫ്, അരുൺ സാബു, പ്രിൻസ്,മനു. തുടങ്ങിയവർ അണിനിരക്കുന്ന ലെഗൻഡ് പട്ടിമറ്റവും താരനിപടമായ സെന്റ് ജോർജ് വോളി ക്ലബ് വാഴക്കുളം തമ്മിലായിരിക്കും ആദ്യ മത്സരം

രണ്ടാമത്തെ മത്സരത്തിൽ ജംബാ വിഷ്ണു,അബിൻ ശ്രീ, മുകേഷ്, എമിൻ, മുകേഷ്, അക്ഷയ് തുടങ്ങിയവർ അണിനിരക്കുന്ന ഗ്യാലക്സി പിണ്ണാക്കനാടും… ഹാറൂൺ, നാസർ, മോസിൻ റോയി അന്ത്യാളം.തുടങ്ങിയവർ അണിനിരക്കുന്ന പാലാ സിക്സസ് ഇന്റർനാഷണൽ തമ്മിലായിരിക്കും രണ്ടാം മത്സരം. ഞായറാഴ്ചത്തെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യൻ താരം നിയാസ് അബ്ദുൽസലാം, നജാസ്, അർഷാദ്, ഇൻ സമാം, അമൽ അതുൽ, തുടങ്ങിയവർ അണിനിരക്കുന്ന അർസാൻ തിരുപ്പൂരും ഷൈൻഷാ, അജയ്, അഖിൽ, സൂരജ്, രോഹിത്, ശരത്ത് കൊല്ലപ്പള്ളി തുടങ്ങിയവർ അണിനിരക്കുന്ന പി.വി.എം പ്രവിത്താനം ആയി മത്സരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top