Kerala

അരുവിത്തുറ കോളേജിൽ ബിരുദ കാംഷികൾക്കായി മുഖാമുഖം

അരുവിത്തുറ : ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സ്സുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി യു-യു ജി പി ഹോണേഴ്സ് സംബദ്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിച്ചു.

മുഖാമുഖ പരിപാടിക്ക് എഫ് വൈ യു ജി പി റൂൾസ് ആൻ്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ സുമേഷ് ഏ എസ്സ് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് ബിരുദ പഠനം പൂർത്തിയാക്കാൻ സാധിക്കുന്നതിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ ബിരുദ വിദ്യാഭ്യാസ രംഗത്തുണ്ടാകുമെന്ന് ഡോ സുമേഷ് ഏ എസ്സ് പറഞ്ഞു.

ബിരുദ വിദ്യാഭാസത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി സംബന്ധിച്ച് വിദ്ധ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള സംശയങ്ങൾ ഉന്നയിക്കാനും സാധ്യതകളും മനസിലാക്കാനുമുള്ള അവസരവും മുഖാമുഖത്തിലൂടി ഒരുക്കിയിരുന്നു.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാറും കോഴ്സ് കോഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവരും മുഖാമുഖത്തിൽ സന്നിഹിതരായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top