Kerala

ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഇന്ന് 9 ന് ഭരണങ്ങാനം സ്‌കൂളിൽ പൊതുദർശനത്തിന്;ഉച്ച കഴിഞ്ഞ് 3 ന് സംസ്ക്കാരം

കോട്ടയം :ഭരണങ്ങാനം സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഭരണങ്ങാനം ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 9 ന് പൊതുദർശനത്തിനു വയ്ക്കും.ഇന്നലെ രാത്രിയോടെയോടെയാണ് പോസ്ററ്മോർട്ട നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് ബന്ധുക്കളും ;പൊതുപ്രവർത്തകരും ചേർന്ന് ഭൗതീക ശരീരം ഏറ്റുവാങ്ങി പാലാ മരിയൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു .

ഇന്ന് രാവിലെ എട്ടരയോടെ ഭൗതീക ശരീരം വിലാപയാത്രയായി ഭരണങ്ങാനം സ്‌കൂളിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ് .വിദ്യാർത്ഥികളും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിക്കും.തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും .ഉച്ചകഴിഞ്ഞു 3 ന് വസതിയിലെ പ്രാർത്ഥനാ  ശുശ്രുഷകൾക്കു ശേഷം ഭരണങ്ങാനം പള്ളിയിൽ സംസ്ക്കാരം നടക്കും .

22 ആം തീയതി പതിവ് പോലെ സ്‌കൂളിൽ പോയ ഹെലൻ അലക്‌സ് സ്‌കൂൾ വിട്ട് വീട്ടിലേക്കു വരുന്ന വഴിയിൽ തോട്ടിലെ വെള്ളം കനത്ത മഴയെ തുടർന്ന് റോഡിലേക്ക്  ഇരച്ചു കയറിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു .കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിയെ നാട്ടുകാരാണ് രക്ഷപെടുത്തിയെങ്കിലും;ഹെലൻ ഒഴുക്കിൽ പെടുകയായിരുന്നു .

 

വിവരമറിഞ്ഞു പോലീസും .ഫയർഫോഴ്‌സും രക്ഷാ  പ്രവർത്തനത്തിനെത്തി. ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം പ്രവർത്തകരും;ടീം എമർജൻസി പ്രവർത്തകരും തിരച്ചിലിനെത്തി.ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് തിരച്ചിൽ നിർത്തിയത്.  തഹസില്‍ ദാര്‍ ജോസുകുട്ടി കെഎം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, പഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി അമ്പലമറ്റം, റജി മാത്യു , രാഹുല്‍ജി കൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് എന്നിവരും സ്‌കൂള്‍ അധികൃതരും ഇന്നലെ ഭൗതിക ശരീരം മോർച്ചറിയിൽ എത്തിക്കും വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top