Kerala

സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവകയുടെ റൂബി ജൂബിലി വർഷമായ 2023-ൽ നടത്തുന്ന 13-ാമത് കാർഷികോത്സവത്തിന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ വേദിയാകുന്നു.

സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവകയുടെ റൂബി ജൂബിലി വർഷമായ 2023-ൽ നടത്തുന്ന 13-ാമത് കാർഷികോത്സവത്തിന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ വേദിയാകുന്നു. നവംബർ 26 ഞായർ 4.00 പി.എം. മുതൽ 27 തിങ്കൾ 5.00 പി.എം വരെയാണ് കാർഷികോത്സവത്തിൻ്റെ വിവിധ പരിപാടികൾ നടക്കുന്നത്.
ശുശ്രൂഷകൾക്ക് മഹായിടവക അദ്ധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് നേതൃത്വം നൽകും. മഹായിടവകയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ്പ് റൈറ്റ് വെ.ഡോ.കെ.ജി.ദാനിയേൽ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യവും നേതൃത്വവും ഉണ്ടാ യിരിക്കും.

കാർഷികോത്സവം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.  മാണി സി.കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. 26-ാം തീയതി നടക്കുന്ന കൾച്ചറൽ പ്രോഗ്രാം കേരള ഗവൺമെൻ്റ് ജോയിൻ്റ് സെക്രട്ടറി  സന്തോഷ് ജേക്കബ് ഉദ്ഘാടനം ചെയ്യും.

കത്തീഡ്രൽ ചർച്ചിൽ രാവിലെ നടക്കുന്ന സ്തോത്ര ആരാധനയ്ക്കുശേഷം കിഴ ങ്ങുവർഗ്ഗങ്ങൾ: കൃഷിയും പരിപാലനവും എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെ ടും. ഇടുക്കി ജില്ലാ കളക്‌ടർ ശ്രീമതി ഷീബാ ജോർജ് ഐ.എ.എസ്. സെമിനാർ ഉദ്ഘാ ടനം ചെയ്യും. സെമിനാറിന് നേതൃത്വം നൽകുന്നത് കൃഷി വകുപ്പ് മുൻ അസിസ്റ്റന്റ് ഡയ റക്ടർ ശ്രീ.ബിജുമോൻ സക്കറിയ ആണ്. പിന്നീട് സ്നേഹവിരുന്നും സമർപ്പിത സാധ നങ്ങളുടെ ലേലവും നടത്തപ്പെടും. തുടർന്ന് പൊതുസമ്മേളനം ശ്രീ.തോമസ് ചാഴികാ ടൻ എം.പി. ഉദ്ഘാടനം ചെയ്യും. കാർഷികോത്സവത്തിൽ കർഷകർക്കുള്ള വിവിധ അവാർഡുകൾ നൽകും.

കർഷകോത്തമ അവാർഡ്, യുവകർഷകനുള്ള അവാർഡ്, ഗ്രീൻപാരിഷ് അവാർഡ്, എന്നിവ ശ്രീ.ആൻ്റോ ആൻ്റണി എം.പി, ശ്രീ.വാഴൂർ സോമൻ എം.എൽ.എ, ഈരാറ്റു പേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആർ.ശ്രീകല, ബ്ലോക്ക് മെമ്പർമാരായ ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, മൂന്നിലവ് പഞ്ചാ യത്ത് പ്രസിഡന്റ്റ് ശ്രീ.പി.എൽ.ജോസഫ്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ബിജു സോമൻ എന്നിവർ ചേർന്ന് നൽകും.

കാർഷികോത്പന്നങ്ങളുടെയും കരകൗശല വസ്‌തുക്കളുടെയും പ്രദർശനത്തിനും

വിപണനത്തിനുമായി 25-ൽ അധികം സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈസ്റ്റ് കേരള മഹാ യിടവകയുടെ ഭൂപ്രദേശം പൂർണ്ണമായും കാർഷിക മേഖലയാണ്. ഇടുക്കി ജില്ലയിലെ തോട്ടം മേഖല മഹായിടവകയുടെ പ്രധാന ഭൂപ്രദേശമാണ്. കൃഷിയും കൃഷിക്കാരും മഹായിടവകയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കൃഷിക്കാർ സമൂഹത്തിന് ചെയ്യുന്ന സേവനം പ്രശംസനീയമാണ്. ഇപ്പോൾ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളി ന്മേൽ പഞ്ചായത്ത് തലം മുതൽ ഒരു പഠനം അനിവാര്യമാണ്. ലോൺ എടുത്തും സ്വർണ്ണാ ഭരണങ്ങൾ പണയപ്പെടുത്തിയും സ്വന്തം സ്ഥലത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകരുടെ ജീവിതാവസ്ഥ ദയനീയമാണ്. ആന, കാട്ടുപന്നി, കുരങ്ങ് മുതലായ മൃഗങ്ങളുടെ ശല്യം മൂലം കൃഷിനാശം വ്യാപകമായി തീരുന്നു. ഇത് ഇന്നത്തെ കൃഷിമേഖലയെ തകർക്കുവാൻ ഒരു കാരണമാണ്. മണ്ണിൻ്റെ മക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടായാൽ സർക്കാർ കൃഷിക്കാരെ ചേർത്ത് നിർത്തണം. ഇന്നത്തെ യുവതലമുറ വളരെ വ്യത്യസ്‌തമായ രീതി യിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഐ.റ്റി മേഖലയിൽ മാത്രമാണ് അവർ കണ്ണുനട്ടിരി ക്കുന്നത്. കാർഷികമേഖലയിൽ ഉള്ളവർക്ക് കൃഷിക്കാരൻ എന്ന രീതിയിലുള്ള തിരി ച്ചറിയൽ കാർഡ് കൊടുക്കുകയും സൗജന്യ യാത്രകൾ തുടങ്ങിയ എല്ലാ ആനുകൂ ല്യങ്ങളും ഏർപ്പെടുത്തുകയും വേണം.

മറ്റൊരു വിഭാഗമാണ് കരകൗശലമേഖലയിൽ വിസ്‌മയം സൃഷ്ടിക്കുന്ന കലാകാര ന്മാർ. ഇവരെ പ്രത്യേകമായി പരിഗണിക്കണം. ഇവരുടെ കലാസൃഷ്ടികൾക്ക് വിപണി ഒരുക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകേണ്ടതാണ്. അന്യം നിന്നു പോകുന്ന, വിവിധ രീതിയിലുള്ള സാംസ്‌കാരിക പരിപാടികൾ 13-ാം കാർഷികോത്സവ ത്തിന്റെ പ്രത്യേകതയാണ്. അവസരങ്ങളില്ലാത്തതോ അവഗണിക്കപ്പെടുന്നതോ അന്തർമു ഖത്വമോ ആവാം ഇവർ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.

സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനും ആവശ്യമെങ്കിൽ അവയോട് മത്സ രിച്ചു ജയിക്കുന്നതിനും പുതിയ അറിവുകളെ സ്വായത്തമാക്കുന്നതിനും യുവജനങ്ങളെ യും കർഷകരെയും കലാകാരന്മാരെയും ഒരുമിച്ച് ഒരു വേദിയൊരുക്കി അവരെ പ്രാപി പ്പെടുത്തുന്നതിന് ഈ കാർഷികമേളയ്ക്ക് കഴിയും എന്നതിന് തർക്കമില്ല. എല്ലാ കർഷ കരെയും ഈസ്റ്റ് കേരള മഹായിടവകയുടെ 13-ാമത് കാർഷികോത്സവത്തിലേക്ക് ഹൃദ യപൂർവ്വം സ്വാഗതം ചെയ്യുന്നു. കാർഷികോത്സവം ജനറൽ കൺവീനർമാരായ റവ. ജോണി ജോസഫ്, ശ്രീ.സുനീഷ് പി.എസ്., ശ്രീ. സുനിൽ ഐസക്ക് പബ്ലിസിറ്റി കൺവീ നർമാരായ റവ.ജെഫേഴ്‌സൺ പി.ജോൺസൺ, ശ്രീ.റോബിൻ ഐസക്ക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top