Kerala

10 ജില്ലകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അ​ദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസമാണ്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി എന്നീ സബ്ജില്ലകളൊഴികെ അവധിയായിരിക്കും.

കലോത്സവം നടക്കുന്നതിനാലാണ് ഈ ജില്ലകളിലെ ക്ലസ്റ്റർ പരിശീലനം മാറ്റിയത്. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. മറ്റ് ജില്ലകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് മാത്രമാണ് ഇന്ന്  അവധി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top