Kerala

ശക്തമായ മഴയില്‍ മരങ്ങളും മണ്ണും ഇടിഞ്ഞുവീണ് കുമളി – മൂന്നാര്‍ സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ മഴയില്‍ മരങ്ങളും മണ്ണും ഇടിഞ്ഞുവീണ് കുമളി – മൂന്നാര്‍ സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉടുമ്പന്‍ചോല കള്ളിപ്പാറയിലാണ് സംഭവം. നെടുങ്കണ്ടത്ത് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ശക്തമായ മഴയില്‍ തൂക്കുപാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി. ജില്ലയില്‍ നഗര മേഖലയിലടക്കം തടസ്സപ്പെട്ട വൈദ്യുതി, മഴ അല്‍പ്പം കുറഞ്ഞപ്പോള്‍ പുനഃസ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. മൂന്നുമണിയോടുകൂടി ആരംഭിച്ച മഴ ജില്ലയില്‍ പലഭാഗത്തും തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top