കൊച്ചി :തെരുവുനായയെ ഉന്മൂലനം ചെയ്ത കേസില്‍ ജോസ് മാവേലിക്കും രഞ്ജന്‍ അഞ്ജനപ്പിള്ളിക്കും 50 രൂപ വീതം പിഴ ചുമത്തി. പറവൂര്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ല്‍ വടക്കേക്കരയില്‍ തെരുവുനായയെ പിടികൂടിയ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ മൃഗസ്നേഹികള്‍ നല്കിയ പരാതിയില്‍ വടക്കേക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഇരുവരും കോടതിയില്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് വിചാരണ കൂടാതെ ശിക്ഷ വിധിച്ചു. 50 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു ദിവസം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ ഇരുവരും പിഴയടച്ചു.
തെരുവുനായയെ പിടിച്ച കേസിൽ ജോസ് മാവേലിക്ക് 50 രൂപാ പിഴ ശിക്ഷ
By
Posted on