Crime

എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം : എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്തു 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ചികിൽസയിലുള്ള അമീർ പീരുമേട് എസ് ഐ നൗഷാദിന്‍റെ മകനാണ്. സുഹൃത്തിന്‍റെ വീട്ടിൽ പോയി വരവേയാണ് അപകടമെന്ന് പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top