Kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ യുവാവും ,യുവതിയും നെടുമ്പാശേരിയിൽ പിടിയിലായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി റഹ്‌ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. റഹ്‌ലത്തിൽ നിന്നും 991 ഗ്രാം സ്വർണമാണ് പിടികൂടിയത്. രഞ്ജിത്തിൽ നിന്നും 1,019 ഗ്രാം സ്വർണവും പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇവർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സൗദി അറേബ്യയിൽ നിന്നുമായിരുന്നു ഇവർ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ മൂന്ന് കോടിയിലധികം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top