Kerala

ഉഴുന്നുവടയും ,പഴംപൊരിയുമൊക്കെ കഴിക്കുന്ന കാടിറങ്ങിയ മ്ലാവ് നാട്ടിലെ താരം

ചാലക്കുടി :കാടിറങ്ങി നാട്ടിലെത്തിയ മ്ലാവ് കൗതുകമാകുന്നു. ചാലക്കുടി പുളിയിലപ്പാറയിലാണ് രണ്ട് വയസ് പ്രായമുള്ള മ്ലാവ് വിരുന്നെത്തിയത്. ഒരു മാസം മുൻപാണ്  മ്ലാവ് ആദ്യമായി ഇവിടെയെത്തുന്നത്.അനുനയത്തിൽ ആളുകളോട് ഇടപെട്ടപ്പോൾ ആളുകൾക്കും അനുകമ്പ തോന്നി.അവർ ചായക്കടയിൽ നിന്നും ചെറുകടികൾ വാങ്ങി കൊടുത്തു. ഇവിടത്തെ ചായകടകളില്‍ നിന്നു ഭക്ഷണം ലഭിച്ചു തുടങ്ങിയതോടെ മ്ലാവ് ഇവിടെ കൂടി. പഴംപൊരി, ഉഴുന്നുവട, ഉണ്ടന്‍പൊരിയൊക്കെയാണ് ഏറ്റവും പ്രിയം.ഒരു രക്ഷയുമില്ലെങ്കിൽ ദോശയും ,ഇഡ്ഡലിയും ഒക്കെ കഴിക്കും.ഇപ്പോൾ നാട്ടുകാരുടെ പ്രിയ താരമാണ് കാടിറങ്ങിയ മ്ലാവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top