Kerala

ഈയാഴ്ചത്തെ മംഗളം വന്നാരുന്നോ :ആ ചോദ്യവും തീരുന്നു:മംഗളം വരിക പൂട്ടുന്നു..?

കോട്ടയം:ഈയാഴ്ചത്തെ മംഗളം വാന്നാരുന്നോ ..? 1985 കാലത്ത് നാട്ടിൻ പുറത്ത് എല്ലാ ആഴ്ചയിലും മുഴങ്ങി കേൾക്കുന്ന ശബ്ദമായിരുന്നു അത്.ലോട്ടറി കച്ചവടത്തിൽ അക്കാലത്ത് തന്നെ തിളങ്ങി നിന്ന സി വിദ്യാധരൻ,മഞ്ജുള ബേക്കറി.,ജെട്ടിറോഡ്ആലപ്പുഴ എന്ന പേരിനൊപ്പം തന്നെ മംഗളവും ജനങ്ങൾ നെഞ്ചോട് ചേർത്തു.വിദ്യാധരന്റെ പേര്  ലോട്ടറി കച്ചവടക്കാർ സൈക്കിളിലൂടെ റെക്കോർഡ് അനൗൺസ്‌മെന്റ് നടത്തി പ്രസിദ്ധമായപ്പോൾ മംഗളത്തിന്റെ പേര് ജനങ്ങളുടെ നാവിലൂടെയാണ് പുറത്ത് വന്നത്.

മംഗളത്തിലെ മിക്ക നോവലുകളും അക്കാലത്ത് ഹിറ്റായിരുന്നു.പല നോവലുകളും സിനിമയാവുകയും ചെയ്തു.മംഗളത്തിലെ കാർട്ടൂൺ കഥ പത്രങ്ങളായ മത്തായിച്ചൻ.,മൊട്ട തുടങ്ങിയവരുടെ തമാശകൾ ജനങ്ങളെ ഹടാതാകര്ഷിച്ചിരുന്നു. ഇപ്പോൾ മംഗളം  വാരിക അച്ചടി നിർത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 1969ൽ എം.സി വർഗീസ് ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു. 1985ൽ 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോർഡ് ഭേദിക്കാൻ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല.

 

 

ഒരു കാലഘട്ടത്തിൽ മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മംഗളത്തിലൂടെ നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകൾ ഇന്ത്യയിൽ അധികമില്ലെന്ന് തന്നെ പറയാം. സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാൻസർ വാർഡ്, ഭവനരഹിതർക്ക് വീടുകൾ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു. ഇനി എല്ലാം ഓർമകളും ചരിത്രവുമാകുകയാണ്.

 

പത്ര പ്രസിദ്ധീകരണ രംഗത്തെ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കണ്ടു വരുന്നത്.പല പത്ര സ്ഥാപനങ്ങൾക്കും ശമ്പളം കൊടുക്കുവാൻ പോലും കഴിയുന്നില്ല.കൊടുക്കുന്നു എന്നവകാശപ്പെടുന്ന പല പത്രങ്ങളും ശമ്പളം വെട്ടി കുറയ്ക്കുകയും.പല തവണകളാക്കുകയും ചെയ്തു.നിലവിലുള്ള ശമ്പളം ഇരുപതു ശതമാനം വെട്ടി കുറയ്ക്കുകയും,ജോലി ഭാരം കൂട്ടുകയും ചെയ്തിട്ടുണ്ട് മിക്ക പത്രങ്ങളിലും.സീനിയറായ പല പത്ര പ്രവർത്തകരും ജോലി നഷ്ടപ്പെടൽ മുന്നിൽ കണ്ടാണ് ജീവിക്കുന്നത്.ഒരു പ്രമുഖ പത്രത്തിന് തിരുവനന്തപുരം.,കൊല്ലം ജില്ലകളിൽ വെറും 2100 കോപ്പി മാത്രമേ ഉള്ളൂ എന്നറിയുമ്പോഴാണ് മംഗളം വാരിക നിർത്തിയതിൽ അന്തർധാര മനസിലാകൂ.ഓൺലൈൻ മാധ്യമങ്ങളുടെ കടന്നു കയറ്റവും പത്രങ്ങളെ ബാധിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-12060").on("click", function(){ $(".com-click-id-12060").show(); $(".disqus-thread-12060").show(); $(".com-but-12060").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });