കോട്ടയം :പാലാ : ജോ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ IELTS, OET ,സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ് ഉദ്ഘാടനം ചെയ്തത് . ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോയുടെ മാതാപിതാക്കളായ ജോസ് എം.വിയും, റോസമ്മ ജോസഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാദര്‍ ജോസ് പാനാമ്പുഴ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, എഴുത്തുകാരി പാര്‍വ്വതി, ഫാ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഗത്ഭരായ എക്‌സ്പീരിയന്‍സ്ഡ് ട്രെയിനേഴ്‌സ് ആണ് ക്ലാസ് നയിക്കുന്നത് എന്ന് ഡയറക്ടര്‍ ജോ പറഞ്ഞു. ഉദ്ഘാടനത്തോനുബന്ധിച്ച് ഓള്‍ കേരള പഞ്ചഗുസ്തി മത്സരവും സംഘടിപ്പിച്ചു.

