കോട്ടയം: പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രി വികസന സമിതി യോഗ തീരുമാനപ്രകാരമാണ് വർധനവ്. ഒ.പി., ഐ.പി, ദന്തൽ ചാർജുകളാണ് വർധിപ്പിച്ചത്.ഒ പി ടിക്കറ്റിന് ഡിസംബർ ഒന്ന് മുതൽ 10 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്.തനത് വരുമാനം കുറഞ്ഞതിനാലാണ് സേവന നിരക്ക് വർധിപ്പിച്ചിട്ടുള്ളത്.പല്ല് പരിക്കുന്നതിനും പഴയ 40 രൂപയിൽ നിന്നും ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

പാലാ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പകർപ്പുകളും അപേക്ഷയും സഹിതം നവംബർ 13ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822 215154.

