Politics

പാനൽ പൊട്ടിയെങ്കിലും മരങ്ങാട്ടുപള്ളി സഹകരണ ബാങ്കിന്റെ മുകളിൽ മേൽവെട്ടം;ജനങ്ങളുടെ സംശയവും;ബിജെപി സാന്നിദ്ധ്യവും പാനൽ പൊളിച്ചു

കോട്ടയം :കരുവന്നൂർ പേടി കൂടിയപ്പോൾ മരങ്ങാട്ടുപള്ളി സഹകരണ ബാങ്കിൽ എൽ ഡി എഫിന്റെ പാനൽ പൊട്ടി.പാനൽ പൊട്ടിയപ്പോൾ സിപിഎം അണികളും പൊട്ടിത്തെറിച്ചു.പൊട്ടിത്തെറിച്ചവകയിൽ വോട്ടെണ്ണിയ പള്ളിയുടെ പാരീഷ്ഹാളിന്റെ ജനൽ ചില്ലും ഒരു കമ്പ്യൂട്ടറും തകർന്നു.ജനൽ ചില്ലു തകർന്നപ്പോൾ പള്ളി വികാരി പൊട്ടിത്തെറിച്ചു.നേരെ ചെന്ന് പിണറായി വിജയൻ മോഡലിൽ വെച്ചങ്ങോട്ട് കാച്ചി.കടക്ക് പുറത്ത്.എന്നാൽ ഇതുകേട്ടത് കുഞ്ഞാടുകളല്ല കോലാടുകളായി പോയി.കിട്ടുവിന്റെ പ്രവർത്തകരുടെ എരിവുള്ള  വിളിയിൽ പള്ളി വികാരിയുടെ ചെവിയും പൊട്ടിയെന്നാണ് അറിവ്. എന്നാലും മരങ്ങാട്ടുപള്ളി സഹകരണ ബാങ്കിന് മുകളിൽ മേൽവെട്ടമുണ്ട് .

മരങ്ങാട്ടുപള്ളി സഹകരണബാങ്കിൽ വീണ്ടും എം.എം തോമസ് മേൽവെട്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാവും ഭരിക്കുക . പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ കഴിഞ്ഞ ഭരണസമിതിയിലിരുന്നവരും പുതിയ  ചില അംഗങ്ങളും പുതിയ സമിതിയിലുമുണ്ട്. മുൻ വൈസ് പ്രസിഡന്റ് അജികുമാറാണ് പുതിയസമിതിലും വൈസ്പ്രസിഡന്റ്. 15അംഗഭരണസമിതിയിൽ എൽഡിഎഫിന് 13ഉം യുഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത്.

രേഖപ്പെടുത്തിയ വോട്ടുകളിൽ ആയിരത്തി ഒരുന്നൂറോളം വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് ലഭിച്ച പാനൽവോട്ടുകൾ. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. യുഡിഎഫിന് അറുനൂറോളം പാനൽവോട്ടുകൾ നേടാനായതായാണ് കണക്ക്. വിജയികളിൽ പലരും ചെറിയ വോട്ടുകളുടെ വിത്യാസത്തിലാണ് വിജയിച്ചതെന്നതും ഇരുമുന്നണികൾക്കും ചർച്ചയ്ക്കുള്ള വിഷയമായിട്ടുണ്ട്.

ബിജെപി ഇക്കുറി സജീവമായി മത്സരരംഗത്തിറങ്ങിയെന്നത് പ്രത്യേകതയായിരുന്നു. മൂന്നൂറിലേറെ വോട്ടുകൾവരെ ബിജെപി സ്ഥാനാർത്ഥികൾക്ക് നേടാനായി എന്നതും ശ്രദ്ധേയമാകുന്നു .കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന അഴിമതികൾ ജനങ്ങളിൽ ഭീതി പടർത്തിയിരുന്നു.കുത്തകയായി ബാങ്ക് വിജയിപ്പിച്ചതിനാലാണ് കരുവന്നൂരിൽ ഇങ്ങനെ സംഭവിച്ചതെന്ന് ജനങ്ങൾ കണക്കു കൂട്ടി.അതുകൊണ്ടു തന്നെ പാനൽ പൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ.കട്ടാലും പുറത്തറിയണമല്ലോ.   കേരളാ കോൺഗ്രസ്-എം ,സിപിഎം കൂട്ടുകെട്ടിലാണ് ഇടതുമുന്നണി ജനവിധി നേടിയത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലെത്തിയശേഷമുള്ള ആദ്യതെരഞ്ഞെടുപ്പ് എന്നനിലയിൽ കേരളാ കോൺഗ്രസ്-എമ്മിന് അഭിമാനപോരാട്ടമായിരന്നു തെരഞ്ഞെടുപ്പ്

കെ. എസ് അജികുമാർ മറ്റത്തിൽ, ജിജോ കെ. ജോസ് കുടിയിരുപ്പിൽ, കെ. ജോസ് തോമസ് വട്ടംകുഴിയിൽ, ജോസഫ് അഗസ്റ്റിൻ ചിറ്റക്കാട്ട് , ജോൺസൺ ജോസഫ് പുളിക്കീൽ , എ.തുളസീദാസ് അമ്പലത്താംകുഴിയിൽ, എം.എം തോമസ് മേൽവെട്ടത്ത്, ഷൈജു പി. മാത്യു പഴേമാക്കീൽ, എ.ജെ സിജോമോൻ അരുവിയിൽ, നിർമ്മല ദിവാകരൻ, സിൽവി ജയ്‌സൺ, ബിനീഷ് ഭാസ്‌കരൻ, ജോണി ഏബ്രഹാം തറപ്പിൽ (എല്ലാവരുംഎൽഡിഎഫ്). ജനറൽ സീറ്റിൽ മാത്തുക്കുട്ടി ജോർജ് പുളിക്കീയിലുംവനിതസംവരണ സീറ്റിൽ ആൻസമ്മ സാബുവുമാണ് യുഡിഎഫിൽ നിന്ന് വിജയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top