Kerala

40 ലക്ഷം മുടക്കിൽ പാലാ നഗരസഭയ്ക്ക് ആധുനിക വാതക ശ്മശാനം റെഡിയെന്ന് ചെയർപേഴ്‌സൺ ജോസിൻ ബിനോ

 

പാലാ: നഗരസഭ നിർമ്മിച്ച ആധുനിക വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു.നേരത്തെ പ്രവർത്തനസജ്ജമായിരുന്നുവെങ്കിലും ചെറുതായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പ്രവർത്തിപ്പിച്ചിരുന്നില്ല. നിലവിലുണ്ടായിരുന്ന നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെ യാണ് വിപുലീകരിച്ചിരിക്കുന്നത്. ഇനി മുതൽ പൂർണ്ണമായും വായൂ മലിനീകരണം ഇല്ലാത്തതും പൂർണ്ണമായും എൽ.പി.ജിയിൽ പ്രവർത്തിക്കുന്നതുമായ ആധുനിക ഗ്യാസ് ക്രെമെറ്റോറിയമാണ് ഇവിടെ ഉണ്ടാവുക എന്ന് നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു.14 കി ലോ എൽ.പി.ജി ഉപയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് മൃതശരീരം പൂർണ്ണമായും ദഹിപ്പിക്കുവാൻ കഴിയും.

നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതും ചിലവേറിയതുമായിരുന്നു. ഇതിനാവശ്യമായ വിറക് കണ്ടെത്തേണ്ടതും വിഷമകരമായിരുന്നു. വിറക് വില വർദ്ധിക്കുന്നതും ചെലവ് വർദ്ധിച്ചു.ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. കോവിഡ് കാലഘട്ടത്തിൽ ഒരേദിവസം നിരവധി മൃതശരീരങ്ങൾ എത്തിയ സാഹചര്യത്തെ തുടർന്നാണ് സമയംക്കുറവ് ആവശ്യമുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി മുൻ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും’ മുൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പമ്പിലിൻ്റെയും  നേതൃത്വത്തിൽ സ്വീകരിച്ചത്.

മുൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത് ‘നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും ഉള്ളവർക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top