Education

സ്ത്രീകൾക്ക് പിന്നിൽ നിന്നും ആരുടെ എങ്കിലും പിൻതുണ വേണം എന്നത് തെറ്റായ സന്ദേശം : കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശേരി

 

കോട്ടയം : സ്ത്രീകൾക്ക് പിന്നിൽ നിന്നും ആരുടെ എങ്കിലും പിൻതുണ വേണം എന്നത് തെറ്റായ സന്ദേശമാണ് എന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശേരി. കോട്ടയത്തെ വനിതാ സംരംഭക കൂട്ടായ്മ WEN ന്റെ ഒന്നാം വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. കഴിഞ്ഞ ദിവസം ഐ എ എസ് പാസായത് സംബന്ധിച്ച് ചോദിക്കാൻ ഒരു മാധ്യമ പ്രവർത്തകൻ എന്നെ കാണാൻ എത്തി.

ഐ എസ് പഠിച്ചപ്പോൾ പിതാവിന്റെ പിൻതുണ എങ്ങനായിരുന്നു എന്നും , ജില്ലാ കളക്ടർ ആയ ശേഷം ഭർത്താവിന്റെ പിൻതുണ എങ്ങനായിരുന്നു എന്നതും ചോദ്യമായി ഉയർന്നു. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഒരു സ്ത്രീയ്ക്ക് ഉയരങ്ങളിൽ എത്താൻ സ്വന്തം ആത്മവിശ്വാസം മാത്രം മതിയെന്നും കളക്ടർ പറഞ്ഞു. മാങ്ങാനം ചാണ്ടീസ് ഹോംസ് ടാൾ കൺട്രി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ പ്രമുഖ വനിതാ സംരംഭകർ പങ്കെടുത്തു. മാധ്യമപ്രവർത്തക രേഖാ മേനോൻ, റേഡിയോ ജോക്കി ആർ.ജെ നീന എന്നിവർ സ്‌പെഷ്യൽ ഗസ്റ്റായി പങ്കെടുത്തു. വെൻ കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ് , വൈസ് ചെയർമാൻ ചിന്നു മാത്യു , കൺവീനർ റീബ വർഗീസ് എന്നിവർ പ്രസംഗിച്ചു.

നെറ്റ് വർക്കിംങ്, സഹകരണം, പരിശീലനം, മാർഗനിർദേശ എന്നിവയിലൂടെ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് വെൻ. കൊച്ചി , തൃശൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എന്നിവിടങ്ങളിലായി ആയിരത്തിലധികം അംഗങ്ങളും അഞ്ച് ചാപ്റ്ററുകളും വെന്നിനുണ്ട്. ചെറുകിട മുതൽ വലിയ ബിസിനസ് ഉടമകൾ വരെ ഈ സംരംഭത്തിന്റെ ഭാഗമായുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top