Kottayam

ചാത്തൻകുളത്ത് വിതരണം ചെയ്യുന്നത്   മലിന ജലം.കിണർ വൃത്തിയാക്കണമെന്ന്  സിപിഐ

 

 

പാലാ. മീനച്ചിൽ പഞ്ചായത്തിൽ ചാത്തൻ കുളം നിവാസികൾക്ക് കുടിവെള്ളപദ്ധതിയിൽ നിന്നും വിതരണം ചെയ്യുന്നത്  ചെളി കലർന്ന മലിന ജലമാണ് എന്ന് ആക്ഷേപമുയർന്നു. ജനങ്ങൾക്ക് ശുദ്ധമായ വെള്ളം നൽകുന്നതിന് പദ്ധതിയുടെ ഭാഗമായ കിണർ വൃത്തിയാക്കണമെന്ന് സിപിഐ ചാത്തൻകുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോമിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിജു തോമസ്, റ്റി ബി ബിജു ഗിരീഷ് സി പി, സന്തോഷ്‌ കെ ബി, എന്നിവർ പ്രസംഗിച്ചു. സന്തോഷ്‌ കെ ബി സെക്രട്ടറിയും അനീഷ് തോമസിനെ അസ്സിസ്റ്റന്റ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top