India

മധ്യപ്രദേശിൽ മദ്യത്തിന് വില 20 ശതമാനം കുറച്ചു :ഒരു കോടി വരുമാനം ഉള്ളവർക്ക് ഹോം ബാർ ലൈസൻസ് നൽകും

ഭോപ്പാല്‍: മധ്യപ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നൽകി ബിജെപി സര്‍ക്കാരിന്‍റെ പുതിയ എക്സൈസ് നയം. ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പുര്‍, ഗ്വാളിയര്‍ എന്നീ നഗരങ്ങളിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മദ്യം വില്‍ക്കാന്‍ അനുമതി നൽകുക.


മദ്യവില ഇപ്പോൾ ഉള്ളതിൽ നിന്നും 20 ശതമാനം കുറയ്ക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും. സംസ്ഥാനത്തെ കര്‍ഷകര്‍ മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്ന വൈനിന് നികുതി ഒഴിവാക്കും.

ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കും. അന്‍പതിനായിരം രൂപയാണ് ഇതിനായി വാര്‍ഷിക ഫീസ് ആയി സർക്കാർ ഈടാക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top